- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വരനില്ലാത്ത വിവാഹ ഘോഷയാത്ര നടത്തുന്നു; നിതീഷ് കുമാറിന്റെ ഡൽഹി യാത്രകൾ മാറ്റമൊന്നും ഉണ്ടാക്കില്ലെന്ന് രവിശങ്കർ പ്രസാദ്
പട്‌ന: മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഡൽഹി യാത്രകൾ മാറ്റമൊന്നും ഉണ്ടാക്കില്ലെന്നും 2024 തിരഞ്ഞെടുപ്പിലും നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമെന്നും ബിജെപി നേതാവ് രവിശങ്കർ പ്രസാദ്. വരനില്ലാത്ത വിവാഹ ഘോഷയാത്ര നടത്തുകയാണു നിതീഷെന്നും രവിശങ്കർ പ്രസാദ് പരിഹസിച്ചു. പ്രതിപക്ഷ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കായി നിതീഷ് കുമാർ വീണ്ടും ഡൽഹിയിലേക്കു പോയതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി സ്ഥാനം തേജസ്വി യാദവിനു കൈമാറി ഡൽഹിയിലേക്കു പോകാനാണ് നിതീഷ് കുമാറിനോടു ലാലു യാദവ് ആവശ്യപ്പെട്ടിട്ടുള്ളത്. പക്ഷേ മുഖ്യമന്ത്രിക്കസേര ഒഴിയാൻ നിതീഷ് കുമാർ തയാറല്ല. രാജ്യത്തിനു സുസ്ഥിരവും അഴിമതിരഹിതവുമായ ഭരണം നൽകാൻ നരേന്ദ്ര മോദിക്കു മാത്രമേ കഴിയുകയുള്ളുവെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.
Next Story




