- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പുറന്തള്ളുന്നതിനെക്കാൾ അളവിൽ കാർബൺ വലിച്ചെടുക്കുന്നു; പൂജ്യം കാർബൺ ബഹിർഗമനമുള്ള രാജ്യമായി ഭൂട്ടാൻ; നേട്ടത്തിലെത്തുന്ന ആദ്യ രാജ്യമെന്ന് അവകാശവാദം
തിംഫു: പൂജ്യം കാർബൺ ബഹിർഗമനമുള്ള ആദ്യ രാജ്യമായി ഭൂട്ടാൻ. കാർബൺ ഫൂട്ട്പ്രിന്റ് കുറയ്ക്കുക മാത്രമല്ല, പുറന്തള്ളുന്നതിനെക്കാൾ അളവിൽ കാർബൺ വലിച്ചെടുക്കുന്നുവെന്നതാണ് നേട്ടം. ദേശീയ മാധ്യമമായ ഭൂട്ടാൻ ലൈവാണിത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പൂജ്യം കാർബൺ ബഹിർഗമനമെന്ന ലക്ഷ്യം കൈവരിക്കുന്ന ആദ്യ രാജ്യം കൂടിയാണ് ഭൂട്ടാനെന്നും ഭൂട്ടാൻ ലൈവ് റിപ്പോർട്ട് ചെയ്തു.
ഭൂട്ടാനിനൊപ്പം മറ്റ് ഏഴ് രാജ്യങ്ങൾ കൂടി കാർബൺ ബഹിർഗമനത്തിൽ കുറവ് വരുത്തിയെന്ന് വേൾഡ് എക്ണോമിക് ഫോറം കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. കിഴക്കൻ ആഫ്രിക്കയിലെ കോമറോസ്, മധ്യ ആഫ്രിക്കയിലെ ഗബോൺ തുടങ്ങിയവയാണ് ഈ നേട്ടം കൈവരിച്ച മറ്റ് രാജ്യങ്ങൾ.
കാർബൺ ബഹിർഗമനം കുറയ്ക്കാനുള്ള പാരീസ് ഉമ്പടിയിൽ ഒപ്പിട്ടിരിക്കുന്ന 196 രാജ്യങ്ങളിലൊന്ന് കൂടിയാണ് ഭൂട്ടാൻ. എട്ടു ലക്ഷമാണ് രാജ്യത്തെ ജനസംഖ്യ. 70 ശതമാനമാണ് രാജ്യത്തിന്റെ വനവിസ്തൃതി. വന്യജീവി ആവാസവ്യവസ്ഥയ്ക്ക് മുൻതൂക്കം നൽകുന്ന രാജ്യം ഹരിതഗൃഹ വാതക ബഹിർഗമനവും കുറയ്ക്കുന്നുണ്ട്.




