- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'രാഹുലിന്റെ ഭാരത് ജോഡോ യാത്ര 1000 എലികളെ കൊന്ന് പൂച്ച ഹജ്ജിന് പോയ പോലെ'; പരിഹസിച്ച് ബി.ആർ.എസ് നേതാവ് കെ. കവിത
നിസാമാബാദ്: രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമർശനമുന്നയിച്ച് ബി.ആർ.എസ് നേതാവ് കെ. കവിത. രാഹുലിന്റെ ഭാരത് ജോഡോ യാത്ര 1000 എലികളെ കൊന്ന് പൂച്ച ഹജ്ജിന് പോയ പോലെയെന്നാണ് കവിത പരിഹസിച്ചത്. തെലങ്കാനയിലെ നിസാമാബാദ് ടൗണിലെ ബോധനിൽ നടന്ന പാർട്ടി യോഗത്തിലാണ് കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ കവിത രൂക്ഷ വിമർശനമുന്നയിച്ചത്.
രാഹുൽ നടന്ന് ഭാരത് ജോഡോ യാത്ര നടത്തി. 1000 എലികളെ കൊന്ന ശേഷം ഒരു പൂച്ച നടത്തുന്ന ഹജ്ജ് തീർത്ഥാടനം പോലെയാണ് അത് എന്നാണ് യാത്രയെക്കുറിച്ച് എനിക്ക് തോന്നിയത്.
രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം 62 വർഷം ഭരിച്ചത് കോൺഗ്രസ് പാർട്ടിയാണ്, നിങ്ങൾ മുസ്ലിംകൾക്ക് വേണ്ടി എന്താണ് ചെയ്തത്? നിങ്ങൾ 'ഗരീബി ഹഠാവോ' എന്ന് പറഞ്ഞുകൊണ്ടേയിരുന്നു. പാവങ്ങൾക്കായി നിങ്ങൾ എന്താണ് ചെയ്തത്? നിങ്ങൾ പാവപ്പെട്ടവരെ ഒഴിവാക്കി, ദാരിദ്ര്യം മാറ്റാനായില്ല -കവിത കുറ്റപ്പെടുത്തി.
2024-ലെ പൊതുതെരഞ്ഞെടുപ്പിൽ നിസാമാബാദ് ലോക്സഭാ മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ശേഷം ഇവിടെ ആദ്യമായി എത്തിയതായിരുന്നു കവിത. മണ്ഡലത്തിലെ എല്ലാ വീടുകളിലും പള്ളികളിലും പോയി മൗലാനമാരെ കാണാനും കോൺഗ്രസിന് എന്തുകൊണ്ട് വോട്ട് ചെയ്യരുതെന്ന് വിശദീകരിക്കണമെന്നും പാർട്ടി പ്രവർത്തകരോട് അവർ ആവശ്യപ്പെട്ടു.




