- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിദ്വേഷപ്രസംഗങ്ങൾ ഏത് വിഭാഗങ്ങൾ നടത്തിയാലും ശക്തമായ നടപടി സ്വീകരിക്കുമെന്ന് സുപ്രീം കോടതി; കേരളത്തിൽ ലീഗ് റാലിയിൽ നടന്ന വിദ്വേഷമുദ്രവാക്യമടക്കം പരാമർശിച്ച് നിരീക്ഷണം
ന്യൂഡൽഹി: വിദ്വേഷപ്രസംഗങ്ങൾ ഏത് വിഭാഗങ്ങൾ നടത്തിയാലും ശക്തമായ നടപടി സ്വീകരിക്കുമെന്ന് സുപ്രീം കോടതി. നൂഹ് സംഘർഷത്തിന് ശേഷം മുസ്സീം വിഭാഗത്തിനെതിരെ നടന്ന വിദ്വേഷപ്രചാരണത്തിനെതിരായ ഹർജി പരിഗണിക്കുന്നതിനിടെ കേരളത്തിൽ ലീഗ് റാലിയിൽ നടന്ന വിദ്വേഷമുദ്രവാക്യം ഒരു ഹർജിക്കാരന്റെ അഭിഭാഷകൻ ചൂണ്ടിക്കാണിച്ചപ്പോൾ ആണ് കോടതി നീരീക്ഷണം. വിദ്വേഷപ്രസംഗത്തിനെതിരെ നിയമപരമായി സ്വീകരിക്കേണ്ട നടപടികൾ എടുക്കുമെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു. ഹർജികളിൽ വിശദവാദം കേൾക്കുന്നത് സുപ്രീം കോടതി ഈ മാസം 25 ലേക്ക് മാറ്റി.
കരാർ ജീവനക്കാരുടെ പ്രസവാനൂകൂല്യത്തിൽ നിർണായക തീരുമാനവുമായി സുപ്രീം കോടതി. കരാർ കാലാവധി കഴിഞ്ഞാലും പ്രസവാനുകൂല്യങ്ങൾ നൽകണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 1961 ലെ പ്രസവാവധി ആനുകൂല്യം നിയമത്തിലെ സെക്ഷൻ 5 പ്രകാരം കരാർ തൊഴിലാളിക്ക് സ്ഥാപനവുമായുള്ള കരാർ അവസാനിച്ചാലും പ്രസവാവധിക്കുള്ള ആനുകൂല്യങ്ങൾ നൽകണമെന്ന് കോടതി വ്യക്തമാക്കി.
പ്രസവാവധി ആനുകൂല്യങ്ങൾ നിഷേധിച്ചതിനെതിരെ വനിതാ ഡോക്ടർ സമർപ്പിച്ച പരാതിയിലാണ് നിർണായക തീരുമാനം. ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് സഞ്ജയ് കുമാർ. ജസ്റ്റിസ് എസ്വിഎൻ ഭാട്ടി എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചിന്റേതാണ് തീരുമാനം. 11 ദിവസത്തേക്ക് മാത്രം പ്രസവാവധി ആനുകൂല്യങ്ങൾ നൽകിയതിനെ ശരിവച്ച ഡൽഹി ഹൈക്കോടതി വിധിക്കെതിരെയാണ് ഡോക്ടർ സുപ്രീം കോടതിയെ സമീപിച്ചത്. കരാർ കാലം അവസാനിച്ചെന്ന് ചൂണ്ടിക്കാണിച്ചാണ് ആനുകൂല്യം നിഷേധിച്ചത്. 3 മാസത്തിനുള്ളിൽ 1961 ലെ പ്രസവാവധി ആനുകൂല്യ നിയമത്തിലെ സെക്ഷൻ 5 പ്രകാരമുള്ള ആനുകൂല്യങ്ങൾ അനുവദിക്കണമെന്നും കോടതി വ്യക്തമാക്കി.
ആനുകൂല്യങ്ങൾ നൽകിയാൽ അത് കരാർ നീട്ടിയതായി കണക്കാക്കുമെന്ന എതിർവാദം തള്ളിയാണ് കോടതിയുടെ തീരുമാനം. കരാർ നീട്ടാനല്ല പരാതിക്കാരി ആവശ്യപ്പെടുന്നതെന്നും അർഹതപ്പെട്ട ആനുകൂല്യമാണ് ചോദിക്കുന്നതെന്നും കോടതി വ്യക്തമാക്കി. ഡൽഹിയിലെ എൻസിടി യുടെ കീഴിലുള്ള ജനക്പുരി ആശുപത്രിയിലെ കരാർ അടിസ്ഥാനത്തിലെ ഡോക്ടറാണ് പരാതിക്കാരി.




