- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭാര്യയുടെ സാരി മോഷ്ടിച്ച അയൽവാസിയെ വെടിവെച്ചു കൊന്നു; സെക്യൂരിറ്റി ഗാർഡ് അറസ്റ്റിൽ
ഗുരുഗ്രാം: ഹരിയാനയിൽ ഭാര്യയുടെ സാരി മോഷ്ടിച്ചെന്ന പേരിൽ അയൽവാസിയെ സെക്യൂരിറ്റി ഗാർഡ് വെടിവെച്ചു കൊലപ്പെടുത്തി. തന്റെ സാരി അയൽവാസി മോഷ്ടിച്ചതായി ഭാര്യയാണ് സെക്യൂരിറ്റി ഗാർഡിനെ അറിയിച്ചത്. സംഭവത്തിൽ സെക്യൂരിറ്റി ഗാർഡിനെ അറസ്റ്റ് ചെയ്തു.
ഗുരുഗ്രാം നാഥുപൂർ ഗ്രാമത്തിലാണ് സംഭവം. 50കാരനായ അജയ് സിങ്ങാണ് അയൽവാസിയായ 30കാരൻ പിന്റു കുമാറിനെ വെടിവെച്ച് കൊന്നത്. പിന്റു കുമാറും സെക്യൂരിറ്റി ഗാർഡ് ആയാണ് ജോലി ചെയ്തിരുന്നത്.
തന്റെ സാരി പിന്റു കുമാർ മോഷ്ടിച്ചതായി ഭാര്യയാണ് അജയ് സിങ്ങിനെ അറിയിച്ചത്. അയൽവാസി ജോലി കഴിഞ്ഞ് രാത്രി മടങ്ങിയെത്തിയ സമയത്ത്, സാരി മോഷ്ടിച്ചതിനെ ചൊല്ലി പിന്റു കുമാറുമായി അജയ് സിങ്ങ് വാക്കുതർക്കത്തിലേർപ്പെട്ടു. സാരി മോഷ്ടിച്ചു എന്ന ആരോപണം പിന്റു കുമാർ നിഷേധിക്കുകയാണ് ഉണ്ടായത്. ഇതിൽ കുപിതനായ അജയ് സിങ്ങ് റൂമിൽ പോയി ഡബിൾ ബാരൽ ഗണുമായി മടങ്ങിയെത്തി. തുടർന്ന് പിന്റു കുമാറിന്റെ വയറ്റിൽ വെടിവെയ്ക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
അജയ് സിങ്ങിനെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്നാണ് പിന്റുവിന്റെ റൂംമേറ്റ് മൊഴി നൽകിയത്. പിന്റുവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പിന്റു ബിഹാർ സ്വദേശിയാണ്. ഉത്തർപ്രദേശ് സ്വദേശിയാണ് അജയ് സിങ്ങ്. ഇരുവരും പ്രത്യേക മുറികളിലാണ് താമസിച്ചിരുന്നതെന്നും പൊലീസ് പറയുന്നു.




