ന്യൂഡൽഹി: കാർഗിലിലെ ദ്രാസിൽ ഉണ്ടായ സ്‌ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. ഒമ്പത് പേർക്ക് പരിക്കേറ്റു. ദ്രാസിലെ ആക്രിക്കടയിലാണ് സ്‌ഫോടനമുണ്ടായത്. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇന്ന് വൈകിട്ടോടെയാണ് ദ്രാസിൽ സ്‌ഫോടനമുണ്ടാകുന്നത്. ആക്രി സാധനങ്ങൾ വില്ക്കുന്ന മേഖലയാണിത്.

എങ്ങനെയാണ് സ്‌ഫോടനമുണ്ടായത് എന്നതിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം എത്തിയിട്ടില്ല. ചില റിപ്പോർട്ട് അനുസരിച്ച് പൊട്ടാതെ കിടന്ന ഒരു ഷെല്ലാണ് പൊട്ടിത്തെറിച്ചതെന്ന് ഒരു സൂചന പുറത്തുവരുന്നുണ്ട്. പൊലീസ് ഉദ്യോഗസ്ഥർ ഇതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.

പരിക്കേറ്റവരെ അടിയന്തിരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എങ്ങനെ സ്‌ഫോടനമുണ്ടായി എന്നത് സംബന്ധിച്ച് പൊലീസ് മേഖലയിൽ അന്വേഷണം നടത്തുകയാണ്. ഒരു സ്‌ഫോടനമാണ് ഉണ്ടായതെന്നാണ് ജമ്മു കശ്മീരിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഏത് സാഹചര്യത്തിലാണ് സ്‌ഫോടനമുണ്ടായത് എന്നതിനെക്കുറിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.

ആക്രിക്കടയിലാണോ സ്‌ഫോടനമുണ്ടായതെന്നും പൊലീസ് വിശദമായി അന്വേഷണം നടത്തുന്നുണ്ട്. പൊലീസും രക്ഷാ പ്രവർത്തകരുമെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. അതിർത്തിയോട് ചേർന്ന മേഖലയിലാണ്. സ്‌ഫോടനത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.