- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യത്തെ മൊത്തം ജൻധൻ അക്കൗണ്ടുകളുടെ എണ്ണം 50 കോടി കടന്നു; സുപ്രധാന നാഴികക്കല്ലെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: രാജ്യത്തെ മൊത്തം ജൻധൻ അക്കൗണ്ടുകളുടെ എണ്ണം 50 കോടി കടന്നത് സുപ്രധാന നാഴികക്കല്ലാണെന്ന് പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൻധൻ അക്കൗണ്ടുകളിൽ 56 ശതമാനവും സ്ത്രീകളുടേതാണെന്നത് സന്തോഷകരമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
രാജ്യത്തെ ജൻധൻ അക്കൗണ്ടുകൾ 50 കോടി കടന്നതായി കഴിഞ്ഞദിവസമാണ് കേന്ദ്രധനമന്ത്രാലയം അറിയിച്ചത്. ഇതിൽ 67 ശതമാനം അക്കൗണ്ടുകളും ഗ്രാമീണ, അർദ്ധ നഗര മേഖലകളിലാണ് തുറന്നിരിക്കുന്നതെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.ജൻധൻ അക്കൗണ്ടുകളിലെ മൊത്തം നിക്ഷേപം 2.03 ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ് നിലവിലുള്ളത്. കൂടാതെ 34 കോടി റുപേ കാർഡുകൾ ഈ അക്കൗണ്ടുകൾക്ക് സൗജന്യമായി നൽകിയിട്ടുണ്ടെന്നും ധനമന്ത്രാലയം അറിയിച്ചു.
ഒരു കുടുംബത്തിൽ കുറഞ്ഞത് ഒരു ബാങ്ക് അക്കൗണ്ട് എങ്കിലും നിർബന്ധമായും വേണമെന്ന ലക്ഷ്യത്തോടെ 2014 ൽ ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ജൻധൻ യോജന. സാമ്പത്തിക സേവനങ്ങളും, ബാങ്കിങ് സേവനങ്ങളും സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ളവർക്കും സ്വീകാര്യമാക്കുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.




