- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വളർത്തുനായയെ ചൊല്ലിയുള്ള തർക്കം; ഭാര്യയേയും മക്കളേയും വെട്ടിക്കൊലപ്പെടുത്തി; ഗൃഹനാഥൻ ആത്മഹത്യ ചെയ്തു
ന്യൂഡൽഹി: വളർത്തുനായയെ ചൊല്ലിയുള്ള തർക്കത്തിന്റെ പേരിൽ ഭാര്യയേയും മക്കളേയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ഉജ്ജെയിൻ ജില്ലയിലാണ് സംഭവം. ഭാര്യ ഗംഗ(40), മക്കളായ യോഗേന്ദ്ര (14), നേഹ (17) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെ കൊന്ന ശേഷം പ്രതിയായ ദിലീപ് പവാർ സ്വയം കുത്തി മരിക്കുകയായിരുന്നു.
വളർത്തുനായയെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Next Story




