മുംബൈ: മുംബൈയിൽ 22 നില കെട്ടിടത്തിന്റെ പതിനെട്ടാം നിലയിൽ നിന്ന് വീണ് 47കാരിക്ക് ദാരുണാന്ത്യം. മുംബൈ ബന്ദൂപിലെ ത്രിവേണി സംഘം ഹൗസിങ് സൊസൈറ്റിയിൽ താമസിക്കുന്ന റീനാ സൊളാൻകി എന്ന മധ്യവയസ്‌കയാണ് മരിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

47കാരി ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മൂന്നു മാസങ്ങളായി റീന വിവിധ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നുവെന്നും ഇതിന്റെ മാനസികവിഷയങ്ങളാൽ ജീവനൊടുക്കിയെന്നാണ് നിഗമനമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.