- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിഹാറിലെ ജമുയിൽ വീട്ടിൽ ഭക്ഷണം കഴിക്കവേ ദമ്പതികൾക്കു നേരെ വെടിവയ്പ്; ആക്രമണത്തിന് കാരണം കുടുംബപ്രശ്നമെന്ന് പൊലീസ്
പട്‌ന: ബിഹാറിലെ ജമുയിൽ വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ദമ്പതികൾക്കു നേരെ വെടിവയ്പ്. ധൗഘട്ട് സ്വദേശികളായ വിശാൽ സിങ്, ഭാര്യ നീലം ദേവി എന്നിവർക്കു നേരെയാണ് ആക്രമണം ഉണ്ടായത്. വെടിവയ്പിൽ ഗുരുതരമായി പരുക്കേറ്റ ദമ്പതികൾ പട്‌നയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ആറംഗ സംഘമാണ് വെടിയുതിർത്തതെന്നു പൊലീസ് പറഞ്ഞു.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്: ''ഗിദ്ദ്ഹൗർ ബസാറിലെ കട അടച്ച് വീട്ടിലെത്തി വിശാൽ സിങ് ഭക്ഷണം കഴിക്കുന്നതിനിടെയാണ് ജനൽവഴി അക്രമി വെടിവച്ചത്. ശബ്ദം കേട്ട് മുറിയിലേക്ക് എത്തിയ വിശാലിന്റെ ഭാര്യ നീലം ദേവിക്കു നേരെയും അക്രമികൾ വെടിയുതിർത്തു. അക്രമിസംഘത്തിലെ ചിലർ മേൽക്കൂര വഴി വീടിനകത്ത് പ്രവേശിച്ചിരുന്നു.''
കുടുംബപ്രശ്‌നമാണ് അക്രമത്തിനു കാരണമെന്ന് പൊലീസ് വിശദീകരിച്ചു. കേസിലെ പ്രതികളിലൊരാളായ പ്രിയാൻഷു കുമാറിന്റെ അഞ്ചു വയസ്സുള്ള മകനെ വിശാലിന്റെ സഹോദരൻ കൊലപ്പെടുത്തിയതായി ആരോപണമുണ്ട്. 2022 ഒക്ടോബറിലായിരുന്നു സംഭവം. ഇതാണ് ഇരുകുടുംബങ്ങളും തമ്മിലുള്ള വൈരാഗ്യത്തിനു കാരണം. എന്നാൽ ഈ കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.




