പട്‌ന: ബിഹാറിൽ മദ്യനിരോധനം പിൻവലിക്കുമെന്ന് ഉറപ്പു നൽകുന്നവർക്കു ജനങ്ങൾ വോട്ടു ചെയ്യണമെന്നു ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവ് ജിതൻ റാം മാഞ്ചി. മദ്യനിരോധന നിയമത്തിന്റെ പേരിൽ ശിക്ഷിക്കപ്പെടുന്നതു പാവങ്ങൾ മാത്രമാണ്. ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും സമ്പന്നരുമൊക്കെ രാത്രി മദ്യസേവ നടത്തിയാലും ശിക്ഷിക്കപ്പെടുന്നില്ല.

പകൽ മുഴുവൻ പണിയെടുക്കുന്ന പാവപ്പെട്ട തൊഴിലാളികൾ മദ്യപിച്ചാൽ ജയിലിലാകും. പൊലീസും എക്‌സൈസും വേട്ടയാടുന്നതു പാവപ്പെട്ടവരെ മാത്രമാണെന്നും ജിതൻ റാം മാഞ്ചി കുറ്റപ്പെടുത്തി.
മദ്യനിരോധന നിയമം ലംഘിച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ട അഞ്ചു ലക്ഷത്തോളം പേരിൽ മൂന്നര ലക്ഷം പേരും പാവപ്പെട്ട തൊഴിലാളികളാണെന്നും മാഞ്ചി പറഞ്ഞു.