കുവൈത്ത് സിറ്റി: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ കുവൈത്തിലെത്തി. ബുധനാഴ്ച രാവിലെ കുവൈത്തിലെത്തിയ മുരളീധരനെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈകയും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് വിമാനത്താവളത്തിൽ സ്വീകരിച്ചു. ഇന്ത്യൻ എംബസിയിൽ മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ അദ്ദേഹം ധീര ജവാന്മാരുടെ സ്മരണയ്ക്കായി സ്ഥാപിച്ച ശിലാഫലകം അനാച്ഛാദനം ചെയ്തു.

ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈത്ത് പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ അദ്ദേഹം നഴ്സുമാർക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ഇന്ത്യൻ കമ്മ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ്പ് പ്രതിനിധികളുമായും അദ്ദേഹം ചർച്ച നടത്തി.

ഇന്ത്യ-കുവൈത്ത് സൗഹൃദം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി തുടരുന്ന ഉന്നതതല സന്ദർശനങ്ങളുടെ ഭാഗമായാണ് വി മുരളീധരന്റെ സന്ദർശനം. കുവൈത്ത് മന്ത്രിമാരുമായും വിശിഷ്ട വ്യക്തികളുമായും അദ്ദേഹം ചർച്ചകൾ നടത്തും. ആരോഗ്യം, വിദ്യാഭ്യാസം, ബിസിനസ്, സാമൂഹിക സേവനം എന്നീ മേഖലകളിൽ കുവൈത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യക്കാരെ അദ്ദേഹം അഭിസംബോധന ചെയ്യും. പ്രാദേശികവും അന്തർദേശീയവുമായ വിവിധ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയാകും.

കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് നാടുകടത്തുന്നവരുടെ എണ്ണം വർധിക്കുന്നു. താമസ കുടിയേറ്റ നിയമം ലംഘിക്കുന്ന പ്രവാസികൾ, ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർ, തൊഴിൽ നിയമലംഘകർ, ലഹരി കച്ചവടം, രാജ്യദ്രോഹ കുറ്റം എന്നീ നിയമലംഘനങ്ങളിൽ പിടിക്കപ്പെടുന്നവരെ ശിക്ഷയ്ക്ക് ശേഷം നാടുകടത്തുകയാണ് പതിവ്.

ജനുവരി ആദ്യം മുതൽ ഓഗസ്റ്റ് 19 വരെ 25,000 പ്രവാസികളെ നാടുകടത്തി. പ്രതിദിനം ശരാശരി 108 പ്രവാസികൾ നാടുകടത്തപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ. നിയമം ലംഘിക്കുന്ന ആരോടും വിട്ടുവീഴ്ച വേണ്ടെന്നുള്ള ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ പ്രത്യേക നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കർശന നടപടികൾ അതിവേ?ഗം തുടരുന്നത്. പൊതുതാൽപ്പര്യം മുൻനിർത്തി അഡ്‌മിനിസ്‌ട്രേറ്റീവ് തീരുമാന പ്രകാരം നാടുകടത്തപ്പെട്ടവരിൽ 10,000 സ്ത്രീകളുമുണ്ട്.