- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സംവിധായകൻ സുകുമാറിന് ആലിംഗനം; ഭാര്യ സ്നേഹ റെഡ്ഡിക്ക് സ്നേഹ ചുംബനവും; ദേശീയ പുരസ്കാരനേട്ടത്തിൽ അല്ലു അർജുന്റെ ആഹ്ലാദ വീഡിയോ വൈറൽ
ഹൈദരബാദ്: മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ നടൻ അല്ലു അർജുന്റെയും കുടുംബത്തിന്റെയും ആഹ്ലാദ പ്രകടനത്തിന്റെ വിഡിയോ ഏറ്റെടുത്ത് ആരാധകർ. 'പുഷ്പ' സിനിമയിലെ അഭിനയത്തിനാണ് മികച്ച നടനുള്ള പുരസ്‌കാരം അല്ലുവിനെ തേടിയെത്തിയത്. അല്ലുവിന്റെ കരിയറിലെ ആദ്യ ദേശീയ പുരസ്‌കാരം കൂടിയാണിത്.
പുഷ്പയുടെ സംവിധായകൻ സുകുമാർ, അല്ലുവിന്റെ അച്ഛൻ അല്ലു അരവിന്ദ്, ഭാര്യ സ്നേഹ റെഡ്ഡി, മക്കളായ അയാൻ, അർഹ എന്നിവർ ഈ സന്തോഷനിമിഷത്തിൽ അല്ലുവിനൊപ്പം ഉണ്ടായിരുന്നു.സംവിധായകൻ സുകുമാറിനെ ആലിംഗനം ചെയ്താണ് അല്ലു തന്റെ ആഹ്ലാദ പ്രകടനം ആരംഭിച്ചത്. ഭാര്യ സ്നേഹ റെഡ്ഡിക്ക് സ്നേഹ ചുംബനവും നൽകുകയുണ്ടായി.
ആന്ധ്രയിലെ ഉൾകാടുകളിൽ നിന്നും ചന്ദനം മുറിച്ച് കടത്തുന്ന പുഷ്പരാജ് എന്ന കാട്ടുകള്ളനായാണ് പുഷ്പയിൽ അല്ലു എത്തിയത്. മൈത്രി മൂവിമേക്കേർസ് നിർമ്മിച്ച ചിത്രം കോവിഡ് തരംഗത്തിന് ശേഷം വന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബ്ലോക്‌ബസ്റ്ററുകളിൽ ഒന്നായിരുന്നു.രശ്മിക മന്ദാന നായികയായ സിനിമയിൽ ഫഹദ് ഫാസിലായിരുന്നു വില്ലനായി എത്തിയത്.




