ചെന്നൈ: കശ്മീർ ഫയൽസിനു ദേശീയ പുരസ്‌കാരം നൽകിയതിനെ വിമർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. വിവാദചിത്രത്തിന് ദേശീയോദ്‌ഗ്രഥന പുരസ്‌കാരം നൽകിയത് അദ്ഭുതപ്പെടുത്തി. തരംതാഴ്ന്ന രാഷ്ട്രീയ നേട്ടത്തിനായി ദേശീയ പുരസ്‌കാരത്തിന്റെ വിലകളയരുതെന്നും സ്റ്റാലിൻ പറഞ്ഞു. സിനിമ സാഹിത്യ പുരസ്‌കാരങ്ങളിൽ രാഷ്ട്രീയ ചായ്വ് പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.