- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞനെ വഴിയിൽ ആക്രമിച്ച് സ്‌കൂട്ടർ യാത്രികൻ; യുവാവ് കാറിൽ ചവിട്ടുന്ന ദൃശ്യങ്ങളടക്കം പുറത്തുവിട്ടു; അന്വേഷണം തുടങ്ങി
ബംഗളൂരു: ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞനെ സ്‌കൂട്ടർ യാത്രികൻ വഴിയിൽ ആക്രമിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഓഫീസിലേക്ക് പോയ ആശിഷ് ലാംബയെയാണ് യുവാവ് ആക്രമിച്ചത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ആശിഷ് ലാംബ സമൂഹമാധ്യമമായ എക്‌സിലൂടെ പുറത്തുവിട്ടിരുന്നു.
ഹെൽമറ്റ് പോലും ധരിക്കാത്ത സ്‌കൂട്ടർ യാത്രികൻ പെട്ടെന്ന് കാറിന് മുന്നിലേക്ക് കയറുകയായിരുന്നു. സ്‌കൂട്ടറിൽ ഇടിക്കാതിരിക്കാൻ ബ്രേക്ക് ചവിട്ടിയെന്ന് ആശിഷ് ലാംബ സമൂഹമാധ്യമത്തിൽ കുറിച്ചു. യുവാവ് കാറിൽ ചവിട്ടുന്ന ദൃശ്യങ്ങൾ വീഡിയോയിൽ കാണാം.
കുറ്റക്കാരനെതിരെ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് ഉറപ്പ് നൽകിയിട്ടുണ്ട്. സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെ അറിയിച്ചതായും ബംഗളൂരു സിറ്റി പൊലീസ് സമൂഹമാധ്യത്തിലൂടെ അറിയിച്ചു.
Next Story




