ലഖ്നോ: 2014 ൽ അധികാരത്തിൽ വന്നവർ 2024 ൽ പുറത്തുപോകുമെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷനും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. ബിജെപി ജനങ്ങളെ വഞ്ചിച്ചെന്നും അദ്ദേഹം ആരോപിച്ചു.

ഇന്ത്യ സഖ്യത്തിന്റെ യോഗങ്ങൾ തുടർച്ചയായി നടക്കുന്നതിൽ സന്തോഷമുണ്ട്. സഖ്യം സർക്കാർ രൂപീകരിക്കുമെന്നും ബിജെപി അധികാരത്തിൽ നിന്ന് പുറത്ത് പോകുമെന്നും ജനങ്ങൾക്ക് വിശ്വാസമുണ്ട്.

പൊതുജനത്തെ ഒറ്റിക്കൊടുത്തവരെ 2024ൽ അധികാരത്തിൽ നിന്ന് പുറത്താക്കുമെന്നും പ്രതിപക്ഷ സഖ്യം ഇന്ത്യയുടെ യോഗത്തിൽ പങ്കെടുക്കാൻ സൈഫയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാദവ് പറഞ്ഞു.

സംസ്ഥാനത്ത് നിന്ന് 80 എംപിമാർ തെരഞ്ഞെടുക്കപ്പെട്ടതിനാൽ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിന് വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.