- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നഗരത്തിൽ വാടകയ്ക്ക് താമസിക്കുന്ന മധ്യവർഗത്തിന് സ്വന്തമായി വീട്; ഭവന വായ്പയ്ക്ക് പലിശ ഇളവ് പദ്ധതി അടുത്തമാസമെന്ന് കേന്ദ്രം
ന്യൂഡൽഹി: നഗരത്തിൽ സ്വന്തമായി വീട് സ്വന്തമാക്കണമെന്ന മധ്യവർഗത്തിന്റെ ആഗ്രഹം സഫലമാക്കാൻ ബാങ്ക് വായ്പയിന്മേൽ പലിശ ഇളവ് നൽകുന്ന പദ്ധതി അടുത്ത മാസം ആരംഭിക്കുമെന്ന് കേന്ദ്രസർക്കാർ. സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്.
നഗരത്തിൽ വാടകയ്ക്ക് താമസിക്കുന്ന മധ്യവർഗത്തിന് സ്വന്തമായി വീട് എന്ന സ്വപ്നം യാഥാർഥ്യമാകാൻ പോകുന്നു എന്ന് പറഞ്ഞു കൊണ്ടായിരുന്നു പ്രഖ്യാപനം.
നഗരത്തിൽ സ്വന്തമായി വീട് എന്ന് സ്വപ്നം കാണുന്നവർക്ക് ബാങ്ക് വായ്പയിന്മേൽ പലിശ ഇളവ് നൽകുന്ന പദ്ധതിക്ക് സെപ്റ്റംബറിൽ തുടക്കമിടുമെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയാണ് മാധ്യമങ്ങളോട് പറഞ്ഞത്. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കി വരികയാണ്. ഭവന വായ്പയിന്മേൽ പലിശയിളവ് നൽകുന്നതാണ് പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.
നഗരത്തിൽ വാടകയ്ക്ക് താമസിക്കുന്നവർക്ക് സ്വന്തം വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ കുടുംബത്തിന് ലക്ഷങ്ങളുടെ സാമ്പത്തിക സഹായം നൽകുന്നതാണ് പദ്ധതി. കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് നഗരങ്ങളിൽ വാടക വീടുകളിലും അനധികൃത കോളനികളിലും ചേരികളിലും താമസിക്കുന്ന മധ്യവർഗത്തിന് സ്വന്തം വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കുന്ന പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.




