ന്യൂഡൽഹി: ഇന്ത്യ ആസിയാൻ ഉച്ചകോടിയിലും ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിലും പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്തൊനീഷ്യ സന്ദർശിക്കും. 6,7 തീയതികളിലാണ് സന്ദർശനം. തലസ്ഥാനമായ ജക്കാർത്തയിലാണ് പരിപാടികൾ.

ആസിയാൻ രാജ്യങ്ങളും ഇന്ത്യയുമായുള്ള 30 വർഷത്തെ സഹകരണം പൂർത്തിയായ 2022 ആസിയാൻ ഇന്ത്യ സൗഹൃദ വർഷമായി ആചരിച്ചിരുന്നു. ചൈനയുടെ പ്രധാനമന്ത്രി ലി ചിയാങ് ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.

ഡൽഹിയിൽ 9,10 തീയതികളിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ ചൈനയെ പ്രതിനിധീകരിക്കുന്നത് ആരെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇന്തൊനീഷ്യ സന്ദർശനത്തിനു ശേഷം പ്രധാനമന്ത്രി ലി ചിയാങ് ഇന്ത്യയിൽ എത്തിയേക്കുമെന്നാണ് സൂചന.