- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിരന്തരം ലൈംഗിക അതിക്രമത്തിന് ഇരയാക്കി; വീഡിയോ ചിത്രികരിച്ചു; ഡൽഹിയിൽ പതിനാലുകാരൻ അദ്ധ്യാപകനെ കഴുത്തറുത്തുകൊലപ്പെടുത്തി
ന്യൂഡൽഹി: നിരന്തരം ലൈംഗികപീഡനത്തിന് ഇരയാക്കിയ അദ്ധ്യാപകനെ പതിനാലുകാരൻ കഴുത്തറുത്തുകൊലപ്പെടുത്തി. വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓഗസ്റ്റ് 30-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഡൽഹി ജാമിയനഗറിലാണ് സംഭവം. 28-കാരനായ അദ്ധ്യാപകൻ വിദ്യാർത്ഥിയെ പലവട്ടം ലൈംഗികാതിക്രമത്തിന് ഇരയാക്കിയിട്ടുണ്ടെന്നും ഇതിന്റെ വീഡിയോ ചീത്രികരിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ജാമിയ നഗറിലെ ബാട്ല ഹൗസ് റെസിഡൻഷ്യൽ ഏരിയയിലെ ഒരു വീട്ടിലെ മുറിയിൽനിന്ന് രക്തം പുറത്തേക്ക് ഒഴുകുന്നതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് അദ്ധ്യാപകനെ കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തുന്നത്.
രണ്ടു മാസമായി വിദ്യാർത്ഥിയെ ഇയാൾ നിരന്തരം ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. വിസമ്മതിച്ചാൽ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
സംഭവദിവസം ജാമിയ നഗറിലെ വീട്ടിലേക്കെത്തണമെന്ന് വിദ്യാർത്ഥിയോട് ഇയാൾ ആവശ്യപ്പെട്ടു. തുടർന്ന് വീട്ടിലെത്തിയ വിദ്യാർത്ഥി കൈയിൽ കരുതിയ പേപ്പർ കട്ടർ ഉപയോഗിച്ച് അദ്ധ്യാപകന്റെ കഴുത്ത് മുറിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു.




