- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വീട്ടിലേക്ക് കയറിവന്ന പശുവിനെ ഓടിക്കാൻ ശ്രമം; കയറിൽ കുരുങ്ങി 83കാരനെ റോഡിലൂടെ നൂറ് മീറ്ററോളം വലിച്ചിഴച്ചു; വൃദ്ധന് ദാരുണാന്ത്യം
മൊഹാലി: പഞ്ചാബിലെ മൊഹാലിയിൽ തെരുവിൽ അലഞ്ഞു തിരിഞ്ഞ പശു വീട്ടിൽ കയറിയത് തടയാൻ ശ്രമിച്ച 83കാരന് ദാരുണാന്ത്യം. സരൂപ് സിങ് എന്നയാളാണ് മരണപ്പെട്ടത്. നൂറ് മീറ്ററോളമാണ് പശു ഇദ്ദേഹത്തെ വലിച്ചിഴച്ചത്. സംഭവത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു.
വീട്ടിലേക്ക് കയറിയ പശുവിനെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ പശുവിന്റെ ദേഹത്ത് കെട്ടിയിരുന്ന കയറിൽ കുരുങ്ങിയതാണ് അപകടത്തിന് കാരണം. പരിഭ്രാന്തിയിലായ പശു സരൂപിനെയും വലിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
മതിലുകളിലും മരത്തിലും റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങളിലും സരൂപിന്റെ തലയുൾപ്പെടെ ഇടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. സംഭവം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ പശുവിനെ പിടിച്ചതോടെയാണ് സരൂപിനെ രക്ഷിക്കാനായത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സരൂപ് വെള്ളിയാഴ്ചയാണ് മരണപ്പെട്ടത്.
Next Story




