- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആടുകളെ മോഷ്ടിച്ചുവെന്ന് ആരോപണം; തെലങ്കാനയിൽ രണ്ട് ദലിത് യുവാക്കളെ തലകീഴായി കെട്ടിത്തൂക്കി മർദിച്ചു
ഹൈദരാബാദ്: തെലങ്കാനയിലെ മന്ദമാരിയിൽ ആടുകളെ മോഷ്ടിച്ചുവെന്നാരോപിച്ച് രണ്ട് ദലിത് യുവാക്കളെ തലകീഴായി കെട്ടിത്തൂക്കി മർദിച്ചു. ആട്ടുടമയാണ് ദലിത് യുവാക്കളാണ് ആടിനെ മോഷ്ടിച്ചതെന്ന് ആരോപിച്ച് ആക്രമണം നടത്തിയത്.
ആട്ടുടമയും കൂട്ടാളികളും ചേർന്ന് യുവാക്കളെ ഒരു ഷെഡ്ഡിൽ തലകീഴായി കെട്ടിത്തൂക്കുകയായിരുന്നു. മർദനത്തിന്റെയും യുവാക്കൾ സഹായത്തിനായി കരയുന്നതിന്റെയും വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. യുവാക്കൾ കേണപേക്ഷിച്ചിട്ടും ഫാമുടമയും കൂട്ടാളികളും മർദനം നിർത്തിയില്ല.
കാണാതായ ആടുകളുടെ പണം ദലിത് യുവാക്കൾ നൽകണമെന്നാണ് ഉടമ ആവശ്യപ്പെട്ടത്. യുവാക്കളുടെ കുടുംബം പരാതി നൽകിയതിനു പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു.
Next Story




