ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഹിമപാതം. രുദ്രപ്രയാഗ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രമുഖ ക്ഷേത്രമായ കേദാർനാഥിന് സമീപം ഹിമപാതം സംഭവിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

ഞായറാഴ്ച ആണ് ഹിമപാതം സംഭവിച്ചത്. കേദാർനാഥ് ക്ഷേത്രത്തിന് പിന്നിലുള്ള സുമേരു മലയിലാണ് ഹിമപാതം സംഭവിച്ചത്. എന്നാൽ ആർക്കും ആളപായം സംഭവിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ.

നാശനഷ്ടവും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. ഹിമപാതം കാരണം ഒരു തരത്തിലുള്ള നാശനഷ്ടവും സംഭവിച്ചിട്ടില്ലെന്നും സരസ്വതി നദിയിൽ ജലനിരപ്പ് ഉയർന്നിട്ടില്ലെന്നും നിലവിൽ സ്ഥിതിഗതികൾ സാധാരണ പോലെയാണെന്നും ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.