- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാർ നിറുത്തിയിട്ട ലോറിയിൽ ഇടിച്ച് അപകടം; ഒരു കുടുംബത്തിലെ മൂന്നു പേരും ഡ്രൈവറും മരിച്ചു; മൂന്ന് മക്കൾക്ക് ഗുരുതര പരുക്ക്
മംഗളൂരു: മല്ലപ്പുറ ഗൊള്ളറഹട്ടിയിൽ തിങ്കളാഴ്ച കാർ നിറുത്തിയിട്ട ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേരും ഡ്രൈവറും കൊല്ലപ്പെട്ടു.തുമകൂറുവിലെ എ.എം.ഖലീൽ(42), ഭാര്യ മല്ലിക(37), മകൻ തബ്‌റജ്(13), ഡ്രൈവർ വി.ശംസുദ്ദീൻ(40) എന്നിവരാണ് മരിച്ചത്.ദമ്പതികളുടെ മറ്റു മക്കളായ നർഗീസ്,റെഹാൻ,റെഹ്മാൻ എന്നിവരെ സാരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിയന്ത്രണം വിട്ട കാർ ദേശീയ പാത 48ൽ അരികിൽ നിറുത്തിയിട്ട ലോറിയിൽ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു. പൊലീസ് കേസെടുത്തു.
Next Story




