- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇൻഡിഗോ വിമാനത്തിലെ ശുചിമുറിയിൽ ബീഡി വലിച്ചു; യാത്രക്കാരനെ ബെംഗളൂരുവിൽ വച്ച് പിടികൂടി
ബെംഗളൂരുന്മ ഇൻഡിഗോ വിമാനത്തിലെ ശുചിമുറിയിൽനിന്നു ബീഡി വലിച്ച യാത്രക്കാരനെ എയർക്രാഫ്റ്റ് നിയമപ്രകരം അറസറ്റ് ചെയ്തു. ജി. കരുണാകരൻ എന്നയാളാണു പിടിയിലായത്. കൊൽക്കത്തയിൽനിന്നു ബെംഗളൂരുവിലേക്ക് പോകുന്ന ഇൻഡിഗോ വിമാനത്തിൽ ഞായറാഴ്ചയാണു സംഭവം നടന്നത്. നേതാജി സുഭാഷ്ചന്ദ്ര ബോസ് രാജ്യാന്തര വിമാനത്താളത്തിൽനിന്നു സെപ്റ്റംബർ മൂന്നിന് രാത്രി 9.11 നാണു വിമാനം പറന്നുയർന്നത്.
''വിമാനം പുറപ്പെട്ടതിനു പിന്നാലെ ശുചിമുറിയിൽ നിന്നുമെത്തിയ കരിയുന്ന മണം ക്യാബിൻ ക്രൂവിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്നു ടോയ്‌ലറ്റ് തുറന്നു നടത്തിയ പരിശോധനയിൽ പകുതി വലിച്ച ബീഡിയും ഇയാളുടെ കയ്യിൽ തീപ്പെട്ടിയും കണ്ടെത്തി'' എഫ്‌ഐആറിൽ പറയുന്നു. വിമാനം ബെംഗളൂരുവിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്തവളത്തിൽ എത്തിയതിനു പിന്നാലെ യാത്രക്കാരനെ പൊലീസിനു കൈമാറുകയായിരുന്നു.
Next Story




