- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുൻ എംഎൽഎയും മുതിർന്ന ബിജെപി നേതാവുമായ ബി.എം.സുകുമാർ ഷെട്ടി കോൺഗ്രസിലേക്ക്
മംഗളൂരു: ഉഡുപ്പി ജില്ലയിലെ ബൈന്തൂർ മുൻ എംഎൽഎയും മുതിർന്ന ബിജെപി നേതാവുമായ ബി.എം.സുകുമാർ ഷെട്ടി കോൺഗ്രസിലേക്ക്. പാർട്ടിയിലെ സമാന ചിന്താഗതിക്കാരുടെ സമ്മേളനം വിളിച്ചു ചേർത്ത് കോൺഗ്രസ് പ്രവേശന പ്രഖ്യാപനം നടത്തുമെന്ന് അദ്ദേഹം നെമ്പുവിലെ വസതിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കെപിസിസി അധ്യക്ഷൻ കൂടിയായ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെ സന്ദർശിച്ചതായും കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തുവെന്നും ഷെട്ടി അറിയിച്ചു.
'ബൈന്തൂർ മേഖലയിൽ ബിജെപിയെ വളർത്തിയ തന്നെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് തരാതെ തഴഞ്ഞു. കാൽലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച തനിക്കിപ്പോൾ പാർട്ടിയിൽ കാൽകാശിന്റെ വിലയില്ല. ആൾബലവും അധ്വാന പാരമ്പര്യവും ഉള്ളവരെ തഴയുന്ന ബിജെപി കർണാടകയിൽ തകരുകയാണെന്ന്.' സുകുമാർ അഭിപ്രായപ്പെട്ടു.
Next Story




