- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിവിധ സംസ്ഥാനങ്ങളിൽ ആറു നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ നാളെ
ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിലെ ആറ് നിയമസഭാ മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം നാളെ അറിയാം. വോട്ടെണ്ണൽ നാളെ നടക്കും.ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള തിരഞ്ഞെടുപ്പ് ഫലമായതിനാൽ മുന്നണികളെല്ലാം ആകാംക്ഷയോടെയാണ് വിധി കാത്തിരിക്കുന്നത്.
ഗോശി (ഉത്തർ പ്രദേശ്), ഡുമ്രി (ജാർഖണ്ഡ്), ധൻപുർ, ബോക്‌സാനഗർ (ത്രിപുര), ബാഗേശ്വർ (ഉത്തരാഖണ്ഡ്) ധുപ്ഗുരി (ബംഗാൾ) എന്നിവിടങ്ങളിലായിരുന്നു ഉപതിരഞ്ഞെടുപ്പ്. ഗോശി, ഡുമ്രി, ധൻപുർ, ബോക്‌സാനഗർ, ബാഗേശ്വർ എന്നിവടങ്ങളിൽ പ്രതിപക്ഷം ഒത്തൊരുമിച്ചാണ് ഉപതിരഞ്ഞെടുപ്പ് നേരിട്ടത്.
ഗോശിയിൽ സമാജ്വാദി പാർട്ടി എംഎൽഎ ധാര സിങ് ചൗഹാൻ രാജിവച്ച് ബിജെപിയിലേക്ക് പോയതാണ് തിരഞ്ഞെടുപ്പിന് ഇടയാക്കിയത്. ധുപ്ഗുരി നിലവിലെ ബിജെപി എംഎൽഎ ബിഷ്ണുപാഡയുടെ മരണത്തെ തുടർന്നായിരുന്നു തിരഞ്ഞെടുപ്പ്. ത്രിപുരയിൽ ധൻപുരിൽ കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് നിയമസഭയിൽ നിന്ന് രാജിവച്ചതും ബോക്‌സ്പുരിൽ നിലവിലത്തെ എംഎൽഎ മരണപ്പെട്ടതിനെയും തുടർന്നാണ് തിരഞ്ഞെടുപ്പ്. ഡുമ്രിയിൽ ജാർഖണ്ഡ് മുക്തി മോർച്ച എംഎൽഎ ജഗർനാഥ് മഹ്‌തോയുടെ മരണത്തെ തുടർന്നായിരുന്നു തിരഞ്ഞെടുപ്പ്.




