- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിസിനസ് സംരംഭത്തിന്റെ പേരിൽ വ്യവസായിയിൽനിന്ന് 16 കോടി തട്ടി; നിർമ്മാതാവ് രവീന്ദർ ചന്ദ്രശേഖർ അറസ്റ്റിൽ; തട്ടിപ്പിനായി വ്യാജരേഖകൾ കാണിച്ചെന്നും പരാതിയിൽ
ചെന്നൈ: വ്യവസായിയിൽനിന്ന് 16 കോടി തട്ടിയെന്ന പരാതിയിൽ തമിഴ് സിനിമയിലെ പ്രമുഖ നിർമ്മാതാവ് രവീന്ദർ ചന്ദ്രശേഖർ അറസ്റ്റിൽ. സ്വകാര്യ കമ്പനിയെ കബളിപ്പിച്ച് പണം തട്ടിയതിനാണ് സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്.
200 കോടി രൂപ നിക്ഷേപിച്ചാൽ ഇരട്ടി ലാഭം കിട്ടുമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഇതിനായി വ്യാജരേഖകൾ കാണിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്. ചെന്നൈ സ്വദേശി ബാലാജിയുടെ പരാതിയിലാണ് അറസ്റ്റ്. 2020ലായിരുന്നു പരാതിക്കിടയാക്കിയ സംഭവം. കഴിഞ്ഞ വർഷം രവീന്ദറും സീരിയൽ താരം മഹാലക്ഷ്മിയുമായുള്ള വിവാഹം വാർത്തയായിരുന്നു.
പരിശോധന നടത്തിയ ശേഷമാണ് രവീന്ദർ ചന്ദ്രശേഖർ അറസ്റ്റ് രേഖപ്പെടുത്തിയത്. ഒരു ബിസിനസുകാരനിൽ നിന്ന് 16 കോടി രൂപ കൃത്രിമ രേഖയുണ്ടാക്കി തട്ടിയെടുത്തുവെന്നാണ് കേസ്. അതേസമയം ലിബ്ര പ്രൊഡക്ഷൻസ് എന്ന പ്രമുഖ നിർമ്മാണ കമ്പനിയാണ് രവീന്ദറിന്റേത്.
ഈ നിർമ്മാണ കമ്പനിയുടെ പ്രവർത്തനവും സംശയനിഴലിൽ ആയിരിക്കുകയാണ്. 2020 ഒക്ടോബറിൽ രവീന്ദറിനെതിരെ ക്രൈംബ്രാഞ്ചിൽ പരാതി ലഭിച്ചിരുന്നു. ബിസിനസ് സംരംഭത്തിന്റെ പേരിൽ കോടികൾ തട്ടിയെടുത്തെന്നായിരുന്നു ആരോപണം. പവർ പ്രൊജക്ടമായി ബന്ധപ്പെട്ട് പുതിയൊരു ബിസിനസ് സ്ഥാപിക്കാൻ രവീന്ദർ തന്നെ സമീപിച്ചിരുന്നുവെന്നാണ് പരാതിക്കാരൻ പറയുന്നു.
മുനിസിപ്പൽ കോർപ്പറേഷനിലെ ഖര മാലിന്യങ്ങൾ വൈദ്യുതിയാക്കി മാറ്റി ലാഭമുണ്ടാക്കാവുന്ന പദ്ധതിയാണെന്നായിരുന്നു രവീന്ദർ തന്നോട് പറഞ്ഞു. അതിനായി സാമ്പത്തിക സഹായമാണ് ആവശ്യപ്പെട്ടത്. ഈ പദ്ധതിയുടെ ഭാഗമായാൽ വൻ ലാഭം ലഭിക്കുമെന്നും പറഞ്ഞിരുന്നു. തുടർന്നാണ് ആ പദ്ധതിയിൽ നിക്ഷേപിക്കാൻ തീരുമാനിച്ചത്. 2020 സെപ്റ്റംബർ 17നായിരുന്നു നിക്ഷേപത്തിനുള്ള പണം നൽകും. 16 കോടിയോളം രൂപ അതിനായി നൽകി. എന്നാൽ പണം ലഭിച്ച ശേഷം രവീന്ദർ വൈദ്യുത ബിസിനസ് ആരംഭിക്കുകയോ, പണം തിരികെ നൽകുകയോ ചെയ്തിട്ടില്ലെന്നും പരാതിയിൽ പറയുന്നു.




