- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാമുകി മറ്റൊരാളുമായി ബന്ധം സ്ഥാപിച്ചതിന്റെ പേരിൽ വഴക്ക്; കോൾസെന്റർ ജീവനക്കാരിയെയും മകനെയും കൊലപ്പെടുത്തിയ കേസിൽ 38കാരൻ അറസ്റ്റിൽ
ബെംഗളൂരു: ടി.ദാസറഹള്ളി രവീന്ദ്രനഗറിൽ കോൾസെന്റർ ജീവനക്കാരിയായ യുവതിയെയും 11 വയസ്സുള്ള മകനെയും കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയുടെ ആൺസുഹൃത്ത് അറസ്റ്റിൽ. ബെംഗളൂരു സ്വദേശി ശേഖർ എന്ന ശേഖരപ്പയാണ്(38) അറസ്റ്റിലായത്.
കോൾസെന്റർ ജീവനക്കാരിയായ നവനീതയും(33)മകൻ ശ്രുജനുമാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ ഇവരുടെ മൃതദേഹങ്ങൾ വീട്ടിലെ കിടപ്പുമുറിയിൽ കണ്ടെത്തുകയായിരുന്നു. നേരത്തേ നവനീതയുടെ ഭർത്താവ് ചന്ദ്രുവിനെയാണ് പൊലീസ് സംശയിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.
രണ്ടുവർഷമായി ചന്ദ്രുവുമായി അകന്ന് മകനോടൊപ്പം താമസിച്ചുവരികയായിരുന്ന നവനീത ശേഖറുമായി ബന്ധം പുലർത്തിയിരുന്നു. അടുത്തിടെ നവനീത മറ്റൊരാളുമായും ബന്ധം സ്ഥാപിച്ചു. ഇതിൽ പ്രകോപിതനായ ശേഖർ വീട്ടിലെത്തി നവനീതയുമായി വഴക്കുണ്ടാക്കി.
തർക്കത്തിനിടെ നവനീതയെ കഴുത്തറത്തുകൊലപ്പെടുത്തി. തുടർന്ന് ശ്രുജനെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. ആന്ധ്രാപ്രദേശിലെ അനന്ദ്പൂര സ്വദേശിയായ നവനീതയുടെ മൂത്തമകൻ നാട്ടിൽ ഒരു റെസിഡൻഷ്യൽ സ്‌കൂളിൽ പഠിക്കുകയാണ്.




