ന്യൂഡൽഹി: 'ഇന്ത്യ' സഖ്യം വളരെ ശക്തമാണെന്നതിൽ ബിജെപി പരിഭ്രാന്തിയിലാണെന്ന് ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. ഉപതെരഞ്ഞെടുപ്പ് ഫലത്തിന്റെ ഫലം സമൂഹമാധ്യമമായ എക്‌സിൽ പങ്കുവെച്ചുകൊണ്ടായിരുന്നു കെജ്രിവാളിന്റെ പരാമർശം.

'ഇന്ത്യ' സഖ്യം വളരെ ശക്തമാണ്. ഇതാണ് ബിജെപിയുടെ പരിഭ്രാന്തിയുടെ കാരണം. രാജ്യത്തിന്റെ പേര് മാറ്റണമെന്ന് പറയുന്നതും ഇതുകൊണ്ടാണെന്ന് അരവിന്ദ് കെജ്രിവാൾ പറഞ്ഞു.

ആറ് സംസ്ഥാനങ്ങളിലെ ഏഴ് അസംബ്ലി സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഫലം വെള്ളിയാഴ്ചയാണ് പ്രഖ്യാപിച്ചത്. ബിജെപിക്ക് മൂന്ന് സീറ്റാണ് ലഭിച്ചത്. കോൺഗ്രസ്, ജെ.എം.എം, തൃണമൂൽ കോൺഗ്രസ്, സമാജ് വാദി പാർട്ടി എന്നിവക്ക് ഓരോ സീറ്റ് വീതം ലഭിച്ചു.