ന്യൂഡൽഹി: ത്രിപുരയിൽ റിക്ടർ സ്‌കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. ധർമനഗറിൽ നിന്ന് 72 കിലോമീറ്റർ അകലെയാണ് പ്രഭാവകേന്ദ്രം. അതേസമയം, ആഫ്രിക്കൻ രാജ്യമായ മൊറോക്കയിലുണ്ടായ ഭൂകമ്പത്തിൽ മരണം 820 ആയി ഉയർന്നു. 672 പേർക്ക് പരുക്കേറ്റതായും അന്തർദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മറകേഷ് നഗരത്തിന്റെ തെക്കൻ മേഖലയിലാണ് കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മറകേഷിന്റെ തെക്ക് പടിഞ്ഞാറൻ മേഖലയിലെ ഹൈ അറ്റ്ലാന്റിസ് മലനിരകളാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. 18.5 കിലോമീറ്റർ ആഴത്തിൽ നിന്നാണ് ഭൂകമ്പമുണ്ടായതെന്നാണ് അമേരിക്കൻ ജിയോളജിക്കൽ സർവേ വിശദമാക്കുന്നത്.