- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജന്മാഷ്ടമി ആഘോഷത്തിനിടെ ക്ഷേത്ര നിയമങ്ങൾ ലംഘിച്ചെന്ന് പരാതി; രാജകുടുംബാംഗം അറസ്റ്റിൽ
ഭോപ്പാൽ: ജന്മാഷ്ടമി ആഘോഷത്തിനിടെ ക്ഷേത്ര നിയമങ്ങൾ ലംഘിച്ചുവെന്ന പരാതിയിൽ രാജകുടുംബാംഗം അറസ്റ്റിൽ. മധ്യപ്രദേശ് പന്നയിലുള്ള പുരാതന രാജകുടുംബത്തിലെ അംഗമായ ജിതേശ്വരി ദേവിയാണ് ശ്രീകോവിലിനുള്ളിൽ പ്രവേശിച്ചതിന്റെ പേരിൽ അറസ്റ്റിലായത്.
പന്ന ജില്ലയിലെ ബുന്ദേൽഖണ്ഡ് പ്രദേശത്തുള്ള പ്രശസ്തമായ ശ്രീ ജുഗൽ കിഷോർ ക്ഷേത്രത്തിലാണ് സംഭവം നടന്നത്. ക്ഷേത്രാചാര പ്രകാരം എല്ലാ കൊല്ലവും അർദ്ധരാത്രിയാണ് ജന്മാഷ്ടമി ആഘോഷിക്കുന്നത്. ആരതി സ്വയം ചെയ്യാം എന്നുപറഞ്ഞ് ജിതേശ്വരി ദേവി ചടങ്ങുകൾ തടസപ്പെടുത്തിയതായി ക്ഷേത്ര ഭാരവാഹികൾ പറയുന്നു. തുടർന്ന് ഇവർ നിർബന്ധപൂർവം ശ്രീകോവിലിനുള്ളിൽ പ്രവേശിക്കാൻ ശ്രമിക്കുന്നതിനി?ടെ കാൽവഴുതി വീണു.
ഇതോടെ, ക്ഷേത്രത്തിൽ സംഘർഷം ഉണ്ടായി. ഉടൻ പൊലീസ് എത്തി, ജിതേശ്വരി ദേവിയോട് മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. ഇതിനിടെ, ഇവർ മദ്യപിച്ചിരുന്നതായും ആരോപണമുണ്ട്. ജിതേശ്വരി ദേവി പൊലീസിനോടും ക്ഷേത്രഭാരവാഹികളോടും തർക്കിക്കുന്നതി?െന്റ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ജിതേശ്വരിയെ പൊലീസ് ബലംപ്രയോഗിച്ചാണ് പുറത്തിറക്കിയത്.




