- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡൽഹിയിൽ വ്യോമനിയന്ത്രണം; ജി20 അത്താഴ വിരുന്നിൽ ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പങ്കെടുക്കില്ല
ഡൽഹി: വിമാനയാത്ര നിരോധിത മേഖലയായി മാറിയെന്ന് ആരോപിച്ച് ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ രാഷ്ട്രപതിയുടെ ജി20 അത്താഴ വിരുന്നിൽ നിന്ന് പിന്മാറി. 'ഡൽഹി ഇപ്പോൾ വിമാനയാത്ര നിരോധിത മേഖലയായി മാറിയിരിക്കുന്നു. പിന്നെ ഞാനെങ്ങനെ പോകും?' ഭൂപേഷ് ബാഗേൽ വെള്ളിയാഴ്ച ചോദിച്ചു. ഇതിന് പിന്നാലെയാണ് ആരോപണം നിഷേധിച്ച് കേന്ദ്രം രംഗത്ത് വന്നു.
സെപ്റ്റംബർ 9, 10 തീയതികളിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ ഗവർണർമാരുടെയും മുഖ്യമന്ത്രിമാരുടെയും ഡൽഹിയിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ലെന്ന് അറിയിച്ച് കേന്ദ്രം. 'ഡൽഹിയിൽ നടക്കുന്ന ജി20 നേതാക്കളുടെ ഉച്ചകോടിക്കായി ഹൈടെക് സുരക്ഷാ എയർ കവർ വിന്യസിച്ചിട്ടുണ്ട്. സെപ്റ്റംബർ 8 മുതൽ 11 വരെ ഗവർണർമാരുടെയും സംസ്ഥാന മുഖ്യമന്ത്രിമാരുടെയും അവരുടെ സംസ്ഥാന വിമാനങ്ങളിൽ സഞ്ചരിക്കാൻ അനുമതിയുണ്ട്'' കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മുൻപ് ഡൽഹിക്കടുത്തുള്ള സിക്കാറിലേക്ക് പോകാൻ തന്റെ ഹെലികോപ്റ്ററിന് അനുമതി ലഭിച്ചില്ലെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അവകാശപ്പെട്ടതിന് പിന്നാലെ വിമാനത്തിന് അനുമതി നൽകാനുള്ള ഒരു അപേക്ഷയും നിരസിച്ചിട്ടില്ലെന്ന് സർക്കാർ അറിയിച്ചിരുന്നു.




