ന്യൂഡൽഹി: ഡൽഹിയിൽ 20 വയസുകാരനെ കുത്തികൊലപ്പെടുത്തിയ സംഭവത്തിൽ 8 പേർ അറസ്റ്റിൽ. ദിൽഷാദ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്തവരാണ് അറസ്റ്റിലായത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. സംഗം വിഹാറിൽ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്..

കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തെരുവിലേക്ക് യുവാവിനെ വലിച്ചിഴച്ച സംഘം മർദിച്ചശേഷം കുത്തി കൊലപ്പെടുത്തുകയായിരുന്നു. യുവാവിന് നിരവധി തവണ കുത്തേറ്റു. നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ യുവാവ് മരിച്ചു. സമീപവാസികളാണ് അറസ്റ്റിലായ പ്രതികളെന്ന് പൊലീസ് പറഞ്ഞു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.