ജയ്പുർ: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജസ്ഥാനിൽ മുൻ എംപിയടക്കം രണ്ട് കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നു. നഗൗർ മുൻ എംപി ജ്യോതി മിർധ, സവായ് സിങ് ചൗധരി എന്നിവരാണ് ഡൽഹിയിൽ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ബി.ജെപിയിൽ ചേർന്നത്.

മുൻ ഐ.പി.എസ് ഉദ്യോഗസ്ഥനായ സവായ് സിങ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചിരുന്നു. വികസന നയങ്ങളിൽ ആകൃഷ്ടരായാണ് വിവിധ നേതാക്കൾ ബിജെപിയിലേക്ക് വരുന്നതെന്ന് പാർട്ടി അവകാശപ്പെട്ടു. അതേസമയം, തെരഞ്ഞെടുപ്പ് അടുത്താൽ ഇത്തരം മാറ്റങ്ങൾ സാധാരണമാണെന്ന് കോൺഗ്രസ് പ്രതികരിച്ചു.