ന്യൂഡൽഹി: ഏകാധിപത്യപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് പശ്ചിമബംഗാളിൽ കേന്ദ്ര സഹമന്ത്രിയെ ബിജെപി പ്രവർത്തകർ പാർട്ടി ഓഫീസിൽ പൂട്ടിയിട്ടു. കേന്ദ്ര സഹമന്ത്രി സുബാസ് സർക്കാരിനെയാണ് ബിജെപി പ്രവർത്തകർ പൂട്ടിയിട്ടത്.

അടുപ്പക്കാരെ മാത്രം പരിഗണിക്കുന്നുവെന്നും മന്ത്രിക്കെതിരെ ആരോപണമുയർന്നിട്ടുണ്ട്. ബാങ്കുരയിൽ മന്ത്രി യോഗം നടത്തുമ്പോഴാണ് സംഭവം. കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രിയും ബാങ്കുര എംപിയുമാണ് സുഭാസ് സർക്കാർ. ബംഗാൾ ബിജെപിയിൽ തമ്മിൽ തല്ല് മൂർധന്യത്തിലെത്തിയെന്ന് തൃണമൂൽ കോൺഗ്രസ് പരിഹസിച്ചു.