- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ കോൺഗ്രസിൽ
ന്യൂഡൽഹി: കേരളത്തിന്റെ മുൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറായിരുന്ന ടിക്കാറാം മീണ കോൺഗ്രസിൽ ചേർന്നു. കഴിഞ്ഞയാഴ്ച ഡൽഹിയിൽ വച്ചാണ് കോൺഗ്രസിൽ ചേർന്നതെന്നാണ് റിപ്പോർട്ട്. അദ്ദേഹത്തെ ഡിസംബറിൽ നടക്കാനിരിക്കുന്ന രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 21 അംഗ മാനിഫെസ്റ്റോ കമ്മിറ്റിയുടെ കോ-കൺവീനറായി ഉൾപ്പെടുത്തി.
രാജസ്ഥാനിലെ കർഷക കുടുംബത്തിൽ നിന്നുള്ള അംഗമായ മീണ, 1988 സിവിൽ സർവീസ് ബാച്ച് ഉദ്യോഗസ്ഥനാണ്. അഡിഷനൽ ചീഫ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ച അദ്ദേഹം, 2022 ഫെബ്രുവരിയിലാണ് വിരമിച്ചത്.
Next Story




