- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൃഷിയിടത്തിൽ കന്നുകാലികൾ കയറിയതിന് തർക്കം; മധ്യപ്രദേശിൽ നാല് പേർ വെടിയേറ്റു മരിച്ചു
ഭോപ്പാൽ: കൃഷിയിടത്തിൽ കന്നുകാലികൾ കയറിയത് സംബന്ധിച്ചുണ്ടായ തർക്കത്തിൽ മധ്യപ്രദേശിൽ നാല് പേർ വെടിയേറ്റു മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ ഡാറ്റിയയിലാണ് സംഭവം. കൃഷിയിടത്തിൽ കന്നുകാലികൾ കയറുന്നതിൽ ഇരുകൂട്ടർക്കുമിടയിൽ നേരത്തെ തർക്കം നിലനിന്നിരുന്നു. കഴിഞ്ഞ ദിവസം തർക്കം കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു.
പ്രശ്നം പരിഹരിക്കാൻ ബുധനാഴ്ച പഞ്ചായത്ത് കൂടുന്നുതിനിടെ വീണ്ടും തർക്കമുണ്ടാവുകയും ഇരുവിഭാഗവും പരസ്പരം വെടിയുതിർക്കുകയുമായിരുന്നു എന്ന് ഡാറ്റിയ എസ്‌പി പ്രദീപ് ശർമ പറഞ്ഞു. മരിച്ചവരിൽ മൂന്ന് പേർ ഡങ്കി വിഭാഗത്തിൽ പെടുന്നവരും ഒരാൾ പാൽ വിഭാഗത്തിൽ പെട്ടയാളുമാണ്. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റതായും എസിപി പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Next Story




