- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അനന്ത്നാഗിൽ ഏറ്റുമുട്ടൽ അവസാനിച്ചു; ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ലഷ്‌കർ-ഇ-തൊയ്ബ കമാൻഡർ ഉസൈർഖാനെ വധിച്ച് സൈന്യം; മറ്റൊരു ഭീകരന്റെ മൃതദേഹം കൂടി കണ്ടെത്തി
ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ ഗരോൾ വനമേഖലയിൽ ഭീകർക്കെതിരെ ഒരാഴ്ചയോളം നീണ്ടുനിന്ന സൈനിക നടപടികൾ അവസാനിച്ചതായി കശ്മീർ അഡീഷനൽ ഡിജിപി വിജയ് കുമാർ. എന്നാൽ പലയിടങ്ങളിലായി ബോംബുകൾ കുഴിച്ചിട്ടിട്ടുണ്ടെന്നും അത് കണ്ടെത്തുന്നതിനായി തിരച്ചിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു. സൈന്യം വധിച്ച ഭീകരരിൽ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ലഷ്‌കർ ഇ ത്വയ്ബ കമാൻഡറുമായ ഉസൈർഖാനും ഉൾപ്പെട്ടിട്ടുണ്ട്. ഇയാളിൽ നിന്നും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
പ്രദേശത്തുനിന്ന് തിങ്കളാഴ്ച കണ്ടെടുത്ത മൃതദേഹം ലഷ്‌കറെ തയിബ ഭീകരൻ ഉസൈർ ഖാന്റേതാണെന്നു തിരിച്ചറിഞ്ഞതായി ഡിജിപി അറിയിച്ചു. ബോംബിങ്ങിൽ തകർത്ത ഗുഹയുടെ അവശിഷ്ടങ്ങളുടെ ദൃശ്യങ്ങൾ ഡ്രോണുകൾ പകർത്തിയപ്പോൾ ചിതറിയനിലയിൽ മൃതദേഹം കണ്ടിരുന്നു. സൈന്യം വീണ്ടെടുത്ത മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത നിലയിൽ ആയിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് അത് ഉസൈറിന്റെ തന്നെയാണെന്നു തിരിച്ചറിഞ്ഞത്. മറ്റൊരു ഭീകരന്റെ മൃതദേഹം കൂടി കണ്ടെത്തിയിട്ടുണ്ടെന്നും അതു തിരിച്ചറിഞ്ഞിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ദിവസം കത്തിക്കരിഞ്ഞ നിലയിൽ ഒരു ഭീകരന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. എന്നാൽ ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൊക്കർനാഗിലെ ഗാദുലിലെ വനത്തിലും മലയോര മേഖലയിലും സെപ്റ്റംബർ 13 മുതൽ ഭീകരരുമായി സംയുക്തസേന നടത്തിവന്ന ഏറ്റുമുട്ടലിൽ മൂന്നു സൈനികർക്കും ഒരു പൊലീസ് ഉദ്യോഗസ്ഥനും ജീവൻ നഷ്ടമായിരുന്നു.
നിരവധി ഗ്രനേഡുകളുടെ ഷെല്ലുകളും പ്രദേശത്ത് ഉണ്ടെന്നും അതിനാൽ ജനങ്ങൾ അവിടെനിന്ന് പരമാവധി അകലം പാലിക്കണമെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അരങ്ങേറുന്ന നടിപടികളെ കുറിച്ച് പൊലീസ് ഇന്നാണ് മൗനം വെടിയുന്നത്. മൂന്നോ നാലോ ഭീകരർ കാടിനുള്ളിൽ അകപ്പെട്ടതായാണ് വിവരം ലഭിച്ചിരുന്നത്. ഹെലികോപ്റ്ററും ഡ്രോണും ഉപയോഗിച്ചു തിരച്ചിലും ആക്രമണവും സേന തുടരുന്നുണ്ട്.
കഴിഞ്ഞ ബുധനാഴ്ചയാണു കേണൽ മൻപ്രീത് സിങ്, മേജർ ആശിഷ് ധാൻചോക്ക്, ജമ്മുകശ്മീർ ഡിഎസ്‌പി ഹുമയൂൺ ബട്ട്, എന്നിവരടക്കം നാലുപേരെ ഭീകരർ വധിച്ചതിനു പിന്നാലെ സൈനിക നടപടികൾ ആരംഭിച്ചത്. ഏറ്റുമുട്ടലിന്റെ ആദ്യദിനം കാണാതായ മറ്റൊരു സൈനികൻ പ്രദീപിന്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു
ീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ ശാഖയായ ടിആർഎഫ് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന ഉസൈർ ഖാൻ എന്ന ഭീകരനാണ് ആക്രമണം നടത്തിയത്.




