- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡൽഹിയിൽ വീടിനുള്ളിൽ 79കാരിയെ കഴുത്തറുത്തുകൊലപ്പെടുത്തി; കഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ
ന്യുഡൽഹി: ഡൽഹിയിൽ വീടിനുള്ളിൽ 79കാരിയെ കഴുത്തറുത്തുകൊലപ്പെടുത്തി. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ജിയ സാരായ് മേഖലയിലാണ് 79കാരിയുടെ മൃതദേഹം ഞായറാഴ്ച രാത്രി കണ്ടെത്തിയത്. കൃഷ്ണദേവി എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. കഴുത്തിൽ ആഴത്തിലുള്ള മുറിവുകളുണ്ട്.
കൊലപാതകത്തെ കുറിച്ച് കിഷൻഘട്ട് പൊലീസിന് ലഭിച്ച വിവരത്തെ തുടർന്ന് ഞായറാഴ്ച രാത്രി 11 മണിയോടെ പൊലീസ് ഇവരുടെ വീട്ടിലെത്തിയിരുന്നു. രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റി. ഫോറൻസിക് വിഭാഗമടക്കം സ്ഥലത്ത് പരിശോധന നടത്തി.
വിദ്യാർത്ഥികൾക്ക് ഭക്ഷണം നൽകുന്ന മമ്ത എന്ന സ്ത്രീയാണ് കൃഷ്ണദേവിക്കും ഭക്ഷണം എത്തിച്ചിരുന്നത്. രാത്രി 9.30 ഓടെ ഭക്ഷണവുമായി വന്നപ്പോൾ ലൈറ്റുകളെല്ലാം ഓഫ് ചെയ്ത നിലയിലായിരുന്നു. രണ്ടാം നിലയിൽ താമസിക്കുന്നവരെ വിവരം അറിയിച്ചു. പ്രദേശവാസികൾ എത്തി പരിശോധിക്കുമ്പോൾ കൃഷ്ണദേവിയെ നിലത്തുകിടക്കുന്നതായി കണ്ടെത്തി. വീട്ടിൽ മോഷണത്തിന്റെ ഒരു ലക്ഷണവും കാണാനില്ലെന്നും പൊലീസ് അറിയിച്ചു.




