കൊൽക്കത്ത: കേരളത്തിൽനിന്ന് മടങ്ങിയ അതിഥി തൊഴിലാളിയെ പശ്ചിമബംഗാളിൽ നിപ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബർദാൻ ജില്ലക്കാരനായ യുവാവ് ബെലിയഘട ആശുപത്രിയിലാണുള്ളത്. ഇയാളുടെ സ്രവപരിശോധന ഫലങ്ങൾ വരാനിരിക്കുന്നതേയുള്ളൂ.

കേരളത്തിലുള്ളപ്പോൾ പനിയെ തുടർന്ന് ഇയാളെ എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡിസ്ചാർജായതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയെങ്കിലും വീണ്ടും പനി വന്നു. ഇതോടെയാണ് അവിടത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ നാലുദിവസമായി സംസ്ഥാനത്ത് പുതിയ നിപ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചിരുന്നു. ചികിത്സയിലുള്ള ഒമ്പത് വയസുകാരന്റെ നിലയിൽ പുരോഗതിയുണ്ടെന്നും മന്ത്രി അറിയിച്ചു.