- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജീവനക്കാരിയെ ഔദ്യോഗിക വസതിയിൽ പീഡിപ്പിച്ചു; ഡോക്ടറെ ബന്ധുക്കൾ മർദ്ദിച്ച് പൊലീസിന് കൈമാറി
ചിക്കമംഗളൂരു: എൻ.ആർ.പുര ബലെഹൊന്നൂരിൽ ആരോഗ്യ വകുപ്പ് ഡി ഗ്രൂപ്പ് ജീവനക്കാരിയെ മെഡിക്കൽ ഓഫീസർ ഔദ്യോഗിക വസതിയിൽവച്ച് പീഡിപ്പിച്ചതായി പരാതി. വിവരം അറിഞ്ഞെത്തിയ ബന്ധുക്കൾ ഡോക്ടറെ മർദ്ദിച്ച് പൊലീസിന് കൈമാറി. ബലെഹൊന്നൂർ ഗവ.ആശുപത്രിയിലെ ഡോ.കെ.എ.എൽദോസിനെ(49) മർദ്ദിക്കുന്ന രംഗം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
എൽദോയും ജീവനക്കാരിയും ചേർന്നുള്ള രംഗങ്ങൾ മറ്റൊരാൾ വീഡിയോയിൽ പകർത്തുന്നത് അറിഞ്ഞാണ് ബന്ധുക്കൾ എത്തിയത്.ഡോ.എൽദോക്കെതിരെ ബലെഹൊന്നൂർ പൊലീസ് കേസെടുത്തു. ഡോക്ടർ നേരത്തെ നഴ്‌സിനെ പീഡിപ്പിച്ച കേസിൽ സസ്‌പെൻഷനിൽ കഴിഞ്ഞിരുന്നതായി പൊലീസ് പറഞ്ഞു. തന്നെ മർദ്ദിച്ചവർക്ക് എതിരെ ഡോക്ടർ പരാതി നൽകിയിട്ടില്ല.
Next Story




