ന്യൂഡൽഹി: മഥുരയിലെ മുസ്ലിം പള്ളി പരിസരത്ത് ശാസ്ത്രീയ പരിശോധന നടത്തണമെന്ന ഹർജി സുപ്രീം കോടതി പരിഗണിച്ചില്ല. മഥുര ഷാഹി ഈദ്ഗാഹ് പള്ളി പരിസരത്ത് ശാസ്ത്രീയ സർവേകൾ നടത്തണമെന്നും അതിനായി ഉത്തരവിടണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.

ശ്രീകൃഷ്ണ ജന്മഭൂമി മുക്തി നിർമ്മാൺ ട്രസ്റ്റാണ് ഈ ആവശ്യം ഉന്നയിച്ച് രാജ്യത്തെ പരമോന്നത കോടതിയായ സുപ്രീം കോടതിയെ സമീപിച്ചത്. ഹർജിക്കാർക്ക് വേണമെങ്കിൽ അലഹബാദ് ഹൈക്കോടതിയെ സമീപിക്കാമെന്നായിരുന്നു ഹർജി പരഗണിക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് സുപ്രീം കോടതി ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് പറഞ്ഞത്.