ലഖ്‌നോ: ഉത്തർപ്രദേശിലെ ഭാദോഹിയിൽ ബൈക്കിലെത്തിയ സംഘം 16 കാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിൽ അന്വേഷണം. ബൈക്കിലെത്തിയ നാല് പേർ ചേർന്നാണ് 16 കാരിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു.

അതിരാവിലെ റോഡിലൂടെ നടന്ന് പോയ കുട്ടിയെയാണ് ബൈക്കിലെത്തിയവർ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. കുട്ടി ബഹളംവെച്ചതിനെ തുടർന്ന് നാട്ടുകാർ എത്തിയപ്പോൾ ഇവർ ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. സംഭവം നടന്ന് മണിക്കൂറുകൾക്കകം തന്നെ വീഡിയോ പ്രചരിക്കുകയായിരുന്നു. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.