- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹംസഫർ എക്സ്‌പ്രസ് ട്രെയിനിൽ വൻ തീപിടിത്തം; യാത്രക്കാർ സുരക്ഷിതർ
ഗാന്ധിനഗർ: ഗുജറാത്തിൽ തിരുച്ചിറപ്പള്ളി-ശ്രീ ഗംഗാനഗർ ഹംസഫർ എക്സ്‌പ്രസ് ട്രെയിനിൽ വൻ തീപിടിത്തം. ഗുജറാത്തിലെ വൽസാദ് റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടതിന് തൊട്ടുപിന്നാലെ ആയിരുന്നു അപകടം. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം നടന്നത്. ട്രെയിനിന്റെ ജനറേറ്റർ കോച്ചിലും അതിനോട് ചേർന്നുള്ള പാസഞ്ചർ കാറിലുമാണ് തീപിടിത്തമുണ്ടായത്.
സൂററ്റിലേക്ക് പുറപ്പെട്ട ഹംസഫർ എക്സ്‌പ്രസിന്റെ രണ്ട് എസി കോച്ചുകൾക്കാണ് തീപിടിച്ചത്. പവർ കോച്ചിൽ തീ പടർന്ന് തൊട്ടടുത്തുള്ള ബി1 കോച്ചിലേക്ക് പടരുകയായിരുന്നുവെന്നാണ് പൊലീസ് സൂപ്രണ്ട് കരൺരാജ് വഗേല പറയുന്നത്. വിവരമറിഞ്ഞ് അഗ്നിശമനസേന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. നിലവിൽ രക്ഷാപ്രവർത്തനം നടന്നുവരികയാണ്.
അതേസമയം ബോഗിയിൽ നിന്ന് പുക ഉയരുന്നത് കണ്ട ഉടൻ തന്നെ ട്രെയിൻ നിർത്തി യാത്രക്കാരെ എല്ലാവരെയും ഇറക്കി. ആർക്കും പരിക്കേറ്റിട്ടില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.




