- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിജെപി സംഘടിപ്പിച്ച ചടങ്ങിൽ അതിഥിയായി നിതീഷ് കുമാർ; എൻഡിഎയുമായി വീണ്ടും അടുക്കുന്നതിന്റെ സൂചനയോ?
പട്‌ന: ബിജെപി സംഘടിപ്പിച്ച ചടങ്ങിൽ അതിഥിയായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പങ്കെടുത്തതിനെച്ചൊല്ലി രാഷ്ട്രീയ അഭ്യൂഹങ്ങൾ. ജനസംഘം സ്ഥാപകൻ ദീൻ ദയാൽ ഉപാധ്യായ ജയന്തി ആഘോഷ ചടങ്ങിലാണ് നിതീഷ് കുമാർ പങ്കെടുത്തത്. ബിജെപി സംഘടിപ്പിച്ച ചടങ്ങിൽ നിതീഷ് പങ്കെടുത്തത് എൻഡിഎയുമായി വീണ്ടും അടുക്കുന്നതിന്റെ സൂചനയാണെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചു.
എന്നാൽ ചടങ്ങിൽ പങ്കെടുത്തതിൽ രാഷ്ട്രീയമില്ലെന്നു നിതീഷ് കുമാർ പ്രതികരിച്ചു. ദീൻ ദയാൽ ജയന്തി സംസ്ഥാന സർക്കാർ പരിപാടിയായി മുൻപു പ്രഖ്യാപിച്ചിരുന്നതിനാലാണ് താൻ പങ്കെടുത്തതെന്നും നിതീഷ് ന്യായീകരിച്ചു. ബിജെപി ജെഡിയു സർക്കാർ അധികാരത്തിലിരുന്ന കാലത്താണു ദീൻ ദയാൽ ജയന്തി ബിഹാർ സർക്കാർ പരിപാടിയായി പ്രഖ്യാപിച്ചത്.
Next Story




