- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിജെപിയുമായുള്ള സഖ്യം ഒട്ടകത്തിന് ഇടം കൊടുക്കുന്നത് പോലെയെന്ന് കപിൽ സിബൽ
ന്യൂഡൽഹി: ബിജെപിയുമായി സഖ്യത്തിലേർപ്പെടുന്നത് ഒട്ടകത്തിന് ഇടം കൊടുക്കുന്നത് പോലെയെന്ന് രാജ്യസഭാ എംപി കപിൽ സിബൽ. ബിജെപിയുമായി തെറ്റിപ്പിരിഞ്ഞ എ.ഐ.എ.ഡി.എം.കെ, എൻ.ഡി.എ സഖ്യം ഉപേക്ഷിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'എ.ഐ.എ.ഡി.എം.കെയും എൻ.ഡി.എയിൽ നിന്ന് പുറത്തേക്ക്.. മറ്റൊരു സഖ്യകക്ഷി അവരെ വിട്ടുപോകുന്നു! ഇപ്പോൾ അവരോടൊപ്പമുള്ളതാകട്ടെ, മഹാരാഷ്ട്രയിൽ പവാറും ഷിന്‌ഡെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മുന്നണികളും പോലെ പ്രത്യയശാസ്ത്രപരമായി ഒരു ചേർച്ചയുമില്ലാത്ത അവസരവാദ പാർട്ടികളാണ്. കൂടാരത്തിൽ ഇടം കൊടുത്ത ഒട്ടകത്തെ പോലെയാണ് ബിജെപി' - എക്‌സിൽ എഴുതിയ കുറിപ്പിൽ കപിൽ സിബൽ പറഞ്ഞു,
ബിജെപിയുമായുള്ള നാല് വർഷത്തെ ബന്ധം അവസാനിപ്പിച്ച് എ.ഐ.എ.ഡി.എം.കെ തിങ്കളാഴ്ചയാണ് ദേശീയ ജനാധിപത്യ സഖ്യം (എൻ.ഡി.എ) വിട്ടത്. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഹകരിക്കില്ലെന്നും ചെന്നൈയിലെ എഐഎഡിഎംകെ ആസ്ഥാനത്ത് പാർട്ടി അധ്യക്ഷൻ എടപ്പാടി കെ പളനിസ്വാമിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം പ്രഖ്യാപിച്ചിരുന്നു.




