അഹ്മദാബാദ്: ഗുജറാത്തിൽ ഗാർബ നൃത്തം ചെയ്യുന്നതിനിടെ 19കാരൻ ഹൃദയാഘാതം വന്ന് മരിച്ചു. വിനീത് മെഹുൽബായ് കൻവരിയ ആണ് മരിച്ചത്. ജംനാഗർ പട്ടേൽ പാർക്കിലാണ് സംഭവം. നൃത്തത്തോട് താൽപര്യമുള്ള വ്യക്തിയാണ് വിനീത്.

പട്ടേൽ പാർക്കിനടുത്തുള്ള ഭാഗത്ത് ഗാർബ പരിശീലിക്കവെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിനീതിനെ മറ്റ് ശാരീരിക പ്രശ്‌നങ്ങൾ ഇല്ലായിരുന്നുവെന്ന് കുടുംബം അറിയിച്ചു. കൃത്യമായ വ്യായാമം ഇല്ലാത്തതിനാൽ യുവാക്കൾക്കിടെ, ഹൃദയാഘാതം വർധിക്കുന്നതായാണ് റിപ്പോർട്ടുകൾ