കണ്ണൂർ: സാങ്കേതിക പ്രശ്‌നത്തെ തുടർന്ന് കോഴിക്കോട് ദുബായ് എയർ ഇന്ത്യ വിമാനത്തിന് കണ്ണൂർ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്. കോഴിക്കോട് വിമാനത്താവളത്തിലെ ചില റൺവേകളിൽ പണി നടക്കുന്നതിനാലാണ് വിമാനം കണ്ണൂരിൽ ഇറക്കേണ്ടി വന്നത്.

രാവിലെ കോഴിക്കോടുനിന്നും ദുബായിലേക്കു പുറപ്പെട്ട വിമാനമാണ് കണ്ണൂർ വിമാനത്താവളത്തിൽ ഇറക്കിയത്. കാർഗോ ഹോളിൽ പുക കണ്ടതിനെ തുടർന്നാണ് വിമാനം ഇറക്കിയതെന്നാണ് വിവരം. യാത്രക്കാരെ വിമാനത്തിൽനിന്ന് പുറത്തിറക്കിയെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.