കൊൽക്കത്ത: പശ്ചിമബംഗാളിൽ പങ്കാളിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. ബരാക്പൂർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐയായ സഞ്ജീബ് സെന്നിനെതിരെയാണ് കേസെടുത്തത്. തന്റെ ജീവന് ഭീഷണി ഉള്ളതായി യുവതി പരാതിയിൽ പറയുന്നു. പൊലീസ് അന്വഷണം ആരംഭിച്ചിട്ടുണ്ട്.

സഞ്ജീബിന്റെ പങ്കാളിയായ യുവതി ബരാക്പൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. വർഷങ്ങൾക്ക് മുമ്പ് ഒരു സാമ്പത്തിക കേസുമായി ബന്ധപ്പെട്ടാണ് ഇരുവരും പരിചയപ്പെടുന്നത്. തനിക്ക് നഷ്ടമായ പണം തിരികെ ലഭിക്കാൻ സഹായിക്കാമെന്ന് ഉറപ്പ് നൽകിയതാണ് സഞ്ജീബുമായി അടുപ്പമുണ്ടാവാൻ കാരണമെന്ന് യുവതി പറയുന്നു. അതേസമയം പരാതിയിൽ പറയുന്ന കാര്യങ്ങൾ സഞ്ജീബ് നിഷേധിച്ചു.