ലഖ്നോ: ഉത്തർപ്രദേശിൽ അഞ്ചാം ക്ലാസുകാരിയെ വിവസ്ത്രയാക്കി സ്വകാര്യ ഭാഗത്ത് സ്പർശിച്ച സംഭവത്തിൽ സ്‌കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. ഉത്തർപ്രദേശിലെ അയോധ്യയിലാണ് സംഭവം.

സെപ്റ്റംബർ 15നായിരുന്നു സംഭവം. സ്‌കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അദ്ധ്യാപകനായ റിസ്വാൻ അഹമ്മദ് കുട്ടിയെ തടഞ്ഞുനിർത്തുകയും പിന്നാലെ ബലമായി കുട്ടിയെ ക്ലാസിൽ കയറ്റിയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

കുട്ടിയെ ബലം പ്രയോഗിച്ച് ക്ലാസ് മുറിയിൽ കയറ്റിയ ശേഷം കുട്ടിയോട് വസ്ത്രം അഴിക്കാൻ ആവശ്യപ്പെടുകയായിരുന്നു. പുറത്ത് പറയരുതെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവത്തിൽ ഭയന്ന പെൺകുട്ടി സ്‌കൂളിൽ പോകാൻ വിസമ്മതിച്ചതോടെ മാതാപിതാക്കൾ ചോദിച്ചപ്പോഴാണ് കുട്ടി സംഭവം വെളിപ്പെടുത്തിയത്.

വിവരമറിഞ്ഞ മാതാപിതാക്കൾ പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തി പരാതിയും നൽകിയിരുന്നു. സംഭവത്തിൽ പ്രതിയായ അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.